കാഞ്ഞങ്ങാട്ടെ പള്ളിയിൽ നിന്നും പെരുന്നാൾ വസ്ത്രങ്ങളടങ്ങിയ ബാഗുകൾ കവർച്ച ചെയ്തു; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ പള്ളിയിൽ നിന്നും പെരുന്നാൾ വസ്ത്രങ്ങളടങ്ങിയ ബാഗുകൾ കവർച്ച ചെയ്തു; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽകാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ടൗൺ ജുമാ മസ്ജിദിൽ കവർച്ച. നോമ്പ് തുറ കഴിഞ്ഞ് മഗ്‌രിബ് നിസ്കരിക്കുകയായിരുന്ന യുവാവിന്റെ പെരുന്നാൾ വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും ഉൾപ്പെടെ മൂന്ന് ബാഗുകൾ കവർച്ച ചെയ്തു ദൃശ്യം പള്ളിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് കവർച്ച. ഹോസ്റ്റലിൽ നിന്നും നാട്ടിലേക്ക് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി പോകുന്നതിനിടെ പള്ളിയിൽ കയറിയ വിദ്യാർത്ഥിയുടെ മൂന്നു ബാഗ് സാധനങ്ങളാണ് കവർച്ച ചെയ്തത്. നോമ്പുതുറ കഴിഞ്ഞ് നൂറുകണക്കിനാളുകൾ പള്ളിയിൽ നിസ്കാരത്തിൽ ഏർപ്പെട്ടപ്പോഴാണ് കവർച്ച . അമ്പതിനും 60 നും ഇടയിൽ

 പ്രായം വരുന്ന ആരോഗ്യവാനായ ആൾ പള്ളിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥിയുടെ ബാഗുകൾ കവർ ചെയ്തു പോകുന്ന ദൃശ്യമാണ് ലഭിച്ചത്. പതിനായിരംരൂപ വിലവരുന്ന പുതിയ വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. മൂന്ന് ബാഗുകളിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു.  ബാഗുകൾ കവർ ചെയ്ത് കൊണ്ട് പോകുന്നതിനിടെ പള്ളിയുടെ അകത്ത് സൂക്ഷിച്ചിരുന്നപലരുടെയും  ചെറുസാധനങ്ങൾ മുഴുവനും കൈലാക്കുകയും ചെയ്തു . നോമ്പ് തുറക്കെന്ന വ്യാജേന പള്ളിയിൽ എത്തിയ പ്രതി ആളുകൾ സാധനങ്ങൾ സൂക്ഷിക്കുന്നത് മുൻകൂട്ടി വീക്ഷിക്കുകയും ഇവർ നിസ്ക്കാരത്തിൽ മുഴുകിയ

പ്പോൾ കവർച്ച നടത്തുക യായിരുന്നു. നിസ്കരിക്കാൻ എന്ന വ്യാജേന പള്ളിയിലെത്തുന്ന കവർച്ചക്കാരെ കണ്ടെത്താൻ തുടർന്നുള്ള ദിവസങ്ങളിൽ

സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജമാഅത്ത് ഭാരവാഹികൾ ഉത്തരമലബാറി

നോട് പറഞ്ഞു. പള്ളിയിൽ എത്തുന്നവർ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണം എന്നും ഭാരവാഹികൾ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടത്തി വരികയാണ്' പ്രതിയെ തിരിച്ചറിയുന്നവർ തൊട്ടടുത്ത 

പൊലീസ് സ്റ്റേഷനിലോ പള്ളി ഭാരവാഹികളെയോ അറിയിക്കണം. ഇനിയുള്ള ദിവസങ്ങൾ പെരുന്നാൾ തിരക്കായതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ  സൂക്ഷിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Post a Comment

0 Comments