ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജ്ജിനായി ആളുകള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. താരിഫ് നിരക്കുകള്‍ ഉയര്‍ത്താന്‍ മൊബൈല്‍ സേവന ദാതാക്കള്‍ എല്ലാ തയ്യാറെടുപ്പുകലും നടത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് കൂടുതല്‍ ചെലവേറുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ പൂര്‍ണമായും തയ്യാറെടുത്തതായും ഇത്തവണ എത്ര തുക വര്‍ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം താരിഫ് നിരക്കുകളില്‍ 15 മുതല്‍ 17 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ആന്റിക്വെ സ്റ്റോക്ക് ബ്രോക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നുവരെ ഏഴ് ഘട്ടങ്ങളായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിന് ശേഷം നിരക്കുകള്‍ ഉയര്‍ത്തുമെന്നത് ഉറപ്പാണ്. നിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കുക ഭാരതി എയര്‍ടെല്‍ ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഡിസംബറിലാണ് അവസാനമായി താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 20 ശതമാനത്തോളമാണ് അന്ന് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. നിലവില്‍ 300 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നത് 17 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ 351 രൂപയാകും.

Post a Comment

0 Comments