ചിത്താരിയിൽ ബസ്സപകടം; 16 പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ബസ്സപകടം; 16 പേർക്ക് പരിക്ക്

 


ചിത്താരി ചാമുണ്ഡിക്കുന്നിൽ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞു കയറി. ഇന്ന് രാവിലെയാണ് സംഭവം. ബസിലുണ്ടായിരുന്ന 16 പേർക്ക് പരുക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിന്നും ഷിമോഖയിലേക്ക് പോവുകയായിരുന്ന ഇവൻ്റ് മാനേജ്മെൻ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവർ; സിനാൻ(17), നിയാസ് (16), അശ്മിൽ(16), അസീസ് (42), സിദ്ദീഖ്(40), സാബിത്ത്(42), ഷൈജൽ(42), അസൈൻ(62), ഖമറുദ്ധീൻ(42), മുഹമ്മദ് മുന്ന(20), മുഹമ്മദ് അസ്‌ലം(20), അഷ്‌റഫ് (44), അമൽ(20), ഫാബിയാസ് (22), അമൽ സിദാൻ(20), ആദിൽ നിഷാൻ (14). 

Post a Comment

0 Comments