യുഎഇയില്‍ ഇന്ന് കൊടുങ്കാറ്റിനും പേമാരിക്കും സാധ്യത

LATEST UPDATES

6/recent/ticker-posts

യുഎഇയില്‍ ഇന്ന് കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതദുബൈ: യുഎഇ, ഒമാന്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് രാത്രിയോട് കൂടി യുഎഇയില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ചയോടെ 50 മുതല്‍ 150 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാവും. യുഎഇ തീരത്ത് രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കൂടിച്ചേരുന്നതാണ് മഴയ്ക്ക് കാരണം. സൂപ്പര്‍ സെല്‍ പ്രതിഭാസം മൂലം കുറഞ്ഞ സമയം കൊണ്ട് മഴ കോരിച്ചൊരിയും.

Post a Comment

0 Comments