ചിത്താരി കെഎസ്ഇബി സെക്ഷനു കീഴിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു

LATEST UPDATES

6/recent/ticker-posts

ചിത്താരി കെഎസ്ഇബി സെക്ഷനു കീഴിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു



കാഞ്ഞങ്ങാട്: ചിത്താരി കെഎസ്ഇബി സെക്ഷനു കീഴിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു. ചിത്താരി, മാട്ടുമ്മൽ, മഡിയൻ, മാണിക്കോത്ത്, അതിഞ്ഞാൽ, നോർത്ത് കോട്ടച്ചേരി, അജാനൂർ, കൊളവയൽ  എന്നിവിടങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം ജനത്തെയും കച്ചവടക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടിയും സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. വൈദ്യുതി മുടക്കത്തെ കുറിച്ച് മൊബൈലിലോ പത്രങ്ങളിലോ അറിയിപ്പ് ലഭിക്കുന്നുമില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. മണിക്കൂറുകൾ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നത്. പരാതിപ്പെടാൻ ഫോൺ വിളിച്ചാൽ കെ.എസ്.ഇ.ബി ഓഫീസുകളിൽ പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. വോൾട്ടേജ് വ്യതിയാനം മൂലം വൈദ്യുതോപകരണങ്ങൾ തകരാറിലാകുന്നതും പതിവാണ്.

Post a Comment

0 Comments