വരനെത്തിയത് മദ്യപിച്ചു ലക്കുകെട്ട്; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി, നഷ്ടപരിഹാരമായി 6 ലക്ഷം രൂപ

LATEST UPDATES

6/recent/ticker-posts

വരനെത്തിയത് മദ്യപിച്ചു ലക്കുകെട്ട്; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി, നഷ്ടപരിഹാരമായി 6 ലക്ഷം രൂപപത്തനംതിട്ട: വിവാഹം കഴിക്കാനായി വിദേശത്തു നിന്നെത്തിയ യുവാവ് മദ്യപിച്ചു ലക്കുകെട്ട് വിവാഹവേദിയിലെത്തിയതോടെ വധുവും കൂട്ടരും വിവാഹത്തില്‍ നിന്ന് പിന്‍മാറി. പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒടുവില്‍ ആറുലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ പോലീസ് സാന്നിധ്യത്തില്‍ സമ്മതിച്ചതോടെ പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പരിഹാരമായി.


പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ക്കായി പള്ളിമുറ്റം വരെ കാറിലെത്തിയ പ്രതിശ്രുതവരന്‍ മദ്യലഹരിമൂലം വാഹനത്തില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടു. പുറത്തിറങ്ങിയ ശേഷം വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പ്രതിശ്രുതവരന്‍ മോശമായി സംസാരിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇത്രത്തോളം വഷളായതോടെ പ്രതിശ്രുതവധുവും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിക്കുകയും ചെയ്തു.

 മദ്യലഹരിയില്‍ പ്രതിശ്രുതവരന്‍ പള്ളിയില്‍ ബഹളം വച്ചതോടെ വിവരം പോലീസില്‍ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി യുവാവിനെ വിവാഹവേഷത്തില്‍ തന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.Post a Comment

0 Comments