കാസർകോട്: തളങ്കരയുടെ ഉള്ളടക്കം വർഗീയമാണെന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കിയ കാസർകോട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റി തളങ്കരയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ജില്ലാ ട്രഷറർ മുനീർ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത്, ടി.ഇ മുഖ്താർ, കെ.എം ബഷീർ, ഹമീദ് ബെദിര, ലുക്മാൻ തളങ്കര, കെ.എം അബ്ദുൽ റഹിമാൻ, അഷ്റഫ് എടനീർ, സഹീർ ആസിഫ്, എം.എച്ച് അബ്ദുൽ ഖാദർ, അമീർ പള്ളിയാൻ, ഇഖ്ബാൽ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, നൗഫൽ തായൽ, റഹ്‌മാൻ തൊട്ടാൻ, മുസമ്മിൽ ഫിർദൗസ് നഗർ, റഷീദ് ഗസ്സാലി, അനസ് കണ്ടത്തിൽ, ബി.യു അബ്ദുല്ല, ഫിറോസ് കടവത്ത്, ഗഫൂർ ഊദ്, സഫ്‌വാൻ അണങ്കൂർ, സഫ്രാസ് പട്ടേൽ, ഖലീൽ പടിഞ്ഞാർ നേതൃത്വം നൽകി. നൂറുക്കണക്കിന് പ്രവർത്തകർ പ്രകനത്തിൽ പങ്കെടുത്തു.
0 Comments