കാഞ്ഞങ്ങാട്ട് മദ്യലഹരിയിൽ ഓടിച്ച കാര്‍ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് പൊലീസുകാരന് പരിക്ക്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മദ്യലഹരിയിൽ ഓടിച്ച കാര്‍ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് പൊലീസുകാരന് പരിക്ക്കാഞ്ഞങ്ങാട്: നിയന്ത്രണവിട്ട കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം റോഡ് നിര്‍മാണത്തിന് വേണ്ടി ഇറക്കിവച്ച സിമന്റ് കട്ടയില്‍ ഇടിച്ച് നിന്നു. ദേശീയ ഐങ്ങോത്ത് ബുധനാഴ്ച വൈകിട്ട് 3.45നാണ് സംഭവം. കാസര്‍കോട് നിന്നും ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പൊലീസ് ബെലറോ ജീപ്പ്. കോഴിക്കോട് നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന കാര്‍ ആണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ തൃക്കരിപ്പൂര്‍ ആയറ്റി സ്വദേശി ടിപി അബ്ദുള്‍ റൗഫി(38)ന് സാരമായി പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിരുന്നു. കാര്‍ ഓടിച്ച കോഴിക്കോട് ചോയ്യൂര്‍ സ്വദേശി പ്രബിന്റെ(34) പേരില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments