കാഞ്ഞങ്ങാട്: ദേശീയ പാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഗർഡർ തകർന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച നാല് ഗർഡറിൽ ഒരെണ്ണമാണ് തകർന്നു വീണത്. ഈ സമയത്ത് സമീപ പ്രദേശത്ത് തൊഴിലാളികൾ ഇല്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പരാതിയുണ്ട്. ഗാർഡർ തകർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട്.
0 Comments