മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയില്‍ നിന്ന് അനധികൃതമായി കടത്തിയ 40.40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 578 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയത്തെത്തുടര്‍ന്ന്, അധികൃതര്‍ നടത്തിയ പരിശോധനയില്‍ ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തി. യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
0 Comments