ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം

LATEST UPDATES

6/recent/ticker-posts

ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനംകാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് (22) ഒന്നാം സ്ഥാനം.

തെയ്യം എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ മണി ഐ ഫോക്കസിനാണ് രണ്ടാം സ്ഥാനം. പ്രമോദ് കുമ്പള, ശ്രീജിത്ത് നീലായി, പ്രജ്വൽ സിഗ്നേച്ചർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.

ചൂട്ടുകറ്റകളുടെ വെളിച്ചത്തിലെ ഭൈരവൻ തെയ്യത്തിന്റെ ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്. മൈസൂർ അമൃതയിൽ ബിസിഎ അവസാനവർഷ വിദ്യാർത്ഥിയായ അർജുൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കൂടിയാണ്. പഠനത്തിനൊപ്പം ഫോട്ടോഗ്രാഫിയിലും സജീവമാണ്.  കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെപിവിയു- സിഐടിയു) ചെറുവത്തൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി 2018 ൽ നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ 16ാം വയസിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ എൻവീസ് സ്റ്റുഡിയോ ഉടമയും പടിഞ്ഞാറേക്കര സ്വദേശിയുമായ  എൻ.വി.മനോഹരന്റെയും ബി.എം.പ്രീതിയുടെയും മകനാണ്. ഫോട്ടോഗ്രാഫിയിലും തൽപരയായ എം ടെക് അവസാന വർഷ വിദ്യാർത്ഥിനി മനുപ്രിയ മനോഹരനാണ് സഹോദരി.

Post a Comment

0 Comments