പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പ്രമോദ് പെരിയ പങ്കെടുത്തത് വിവാദമായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാർട്ടി കണ്ടെത്തിയ അച്ചടക്കലംഘനം. താത്കാലികമായി അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ നടപടി. തുടർന്നുള്ള നടപടികൾ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്‌ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു.
0 Comments