നീലേശ്വരം സ്വദേശി ജി.രാമാനന്ദ് ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്

LATEST UPDATES

6/recent/ticker-posts

നീലേശ്വരം സ്വദേശി ജി.രാമാനന്ദ് ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്


 മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് നീലേശ്വരം സ്വദേശിയും.

പടിഞ്ഞാറ്റംകൊഴുവലിലെ ജി.രാമാനന്ദാണ് തിരഞ്ഞെടുക്കപ്പെട്ടത്. പടിഞ്ഞാറ്റംകൊഴുവൽ ഗീതാലയത്തിലെ കെ.ആർ. ഗിരീഷിന്റെയും എൻ.സുമ ഗിരീഷിന്റെയും മകനാണ്. പെയ്ന്റിങ് തൊഴിലാളിയാണ് ഗിരീഷ്. സുമ കാഞ്ഞങ്ങാട് സദ്‌ ഗുരു പബ്ലിക് സ്കൂളിൽ ഹിന്ദി അധ്യാപികയാണ്.   രാമാനന്ദ് ബങ്കളം കക്കാട്ട്ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. നീലേശ്വരം രാജാസ് എച്ച്എസ്എസ് കോർട്ടിലാണ് കളിച്ചു വളർന്നത്. സ്പോർട്സ് കൗൺസിൽ സെലക്ഷൻ നേടി 8 മുതൽ 10 വരെ കോട്ടയം മാന്നാനത്തെ സെന്റ് എഫ്രേംസ് സ്കൂളിൽ പഠിച്ചു. ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി.

Post a Comment

0 Comments