രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു

LATEST UPDATES

6/recent/ticker-posts

രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു


 പിറന്നാൾ കേക്ക് നൽകാൻ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർ‌ദ്ദിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസാണ് പരാതിക്കാരൻ. പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവാവ് പറയുന്നത്.

കൊല്ലം തേവലക്കരയിൽ വച്ചാണ് സംഭവം. രാത്രി 12.15നാണ് യുവാവ് പതിനാറുകാരിയുടെ വീടിൻ്റെ കോമ്പൗണ്ടിലെത്തിയത്. തുടർന്ന് ബന്ധുക്കൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ് പറയുന്നു. ടോർച്ച് കൊണ്ട് കണ്ണിലും തലയ്ക്കുമടിച്ചു. സോപ്പ് വെളളം ബലമായി കുടിപ്പിച്ചു. മുഖത്ത് മുളക് പൊടി വാരിത്തേച്ചു. തേങ്ങ തുണിയിൽ പൊതിഞ്ഞ് അടിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു.

യുവാവിനെ ബന്ധുക്കൾ ചികിൽസയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments