സി എച്ച് അസ്‌ലം മുസ്ലിം ലീഗിന്റെ മനുഷ്യപ്പറ്റുള്ള രാഷ്ട്രീയത്തിന് കരുത്ത്‌ പകർന്ന നേതാവ് : മുഈനലി തങ്ങൾ

LATEST UPDATES

6/recent/ticker-posts

സി എച്ച് അസ്‌ലം മുസ്ലിം ലീഗിന്റെ മനുഷ്യപ്പറ്റുള്ള രാഷ്ട്രീയത്തിന് കരുത്ത്‌ പകർന്ന നേതാവ് : മുഈനലി തങ്ങൾ



 കാഞ്ഞങ്ങാട് : അധികാരം നേടലും, പ്രതിപക്ഷ ദൗത്യം നിർവ്വഹിക്കലുമെന്നതിനപ്പുറം മനുഷ്യനെ ചേർത്തുപിടിക്കുന്ന ജീവകാരുണ്യ ആതുരസേവന പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കുന്ന മുസ്‌ലിം ലീഗിന്റെ ഉത്തരവാദിത്ത രാഷ്ട്രീയത്തിന് തനിക്ക് നാഥൻ കനിഞ്ഞേകിയ വിഭവങ്ങൾ വാരിക്കോരി നൽകി കരുത്തേകിയ പൊതു പ്രവർത്തകനായിരുന്നു അബുദാബി കേരള മുസ്‌ലിം കൾച്ചറൽ സെന്റർ സ്റ്റേറ്റ് ട്രെഷറർ ആയിരിക്കെ വിട പറഞ്ഞ സി എച് മുഹമ്മദ് അസ്‌ലം എന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ചെറിയ ജീവിത കാലയളവ് നാടിനും, നാട്ടാർക്കും വേണ്ടി പകുത്ത് നൽകിയതിന്റെ നേർ സാക്ഷ്യമാണ് മരണാനന്തരം ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കാനും പ്രാർത്ഥിക്കാനും വേണ്ടി കാണിക്കുന്ന ഔൽസുക്യമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു .കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗിന്റെയും, കാഞ്ഞങ്ങാട് സി എച്ച് സെന്ററിന്റെയും  സംയുക്താഭിമുഖ്യത്തിൽ നടന്ന സി എച്ച് മുഹമ്മദ്‌ അസ്ലം അനുസ്മരണവും, പ്രാർത്ഥനാ സദസ്സും മണ്ഡലം പ്രസിഡന്റ്‌ ബഷീർ വെള്ളിക്കോത്തിന്റെ അധ്യക്ഷതയിൽ  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ, എ കെ എം അഷ്‌റഫ്‌ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി അബ്ദുൾ റഹ്‌മാൻ വൺ ഫോർ, കെ കെ ബദറുദ്ദീൻ, അഷ്‌റഫ്‌ എടനീർ, സി കെ റഹ്മത്തുള്ള, അബൂബക്കർ തായൽ, സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, മൂസഹാജി തെരുവത്ത്, എം എസ് ഹമീദ് ഹാജി, മുസ്തഫ തായനൂർ, പി എം ഫാറൂഖ്, താജുദ്ദീൻ കമ്മാടം, ബഷീർ കൊവ്വൽപള്ളി, എം പി ജാഫർ, എ ഹമീദ് ഹാജി, കെ മുഹമ്മദ്‌ കുഞ്ഞി, സി മുഹമ്മദ്‌ കുഞ്ഞി, എ പി ഉമ്മർ, അഷ്‌റഫ്‌ ബാവാനഗർ, ബഷീർ ചിത്താരി, ഇസ്‌ലാം കരീം കല്ലുരാവി, റഷീദ് എം കെ, ഖാലിദ് അറബിക്കാടത്ത്, നദീർ കൊത്തിക്കാൽ, ഇർഷാദ് ആവിയിൽ, കെ എച്ച് ശംസുദ്ധീൻ, സി ബി കരീം ,അഷ്‌റഫ് കൊത്തിക്കാൽ,യൂസുഫ് ഹാജി അരയി, നസീർ കമ്മാടം,മുസ്തഫ കമ്മാടം, അഷ്‌റഫ്‌ അരയി, നാസർ തായൽ, അബ്ദുൾ റഹ്‌മാൻ സെവൻ സ്റ്റാർ, ഖൈറുന്നിസ കമാൽ, സി എച്ച് സുബൈദ, സി കുഞ്ഞാമിന, ആയിഷ കെ, റസിയ ഗഫൂർ, സീനത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments