Breaking News 5 false false

തിങ്കളാഴ്‌ച, മേയ് 13, 2024


 കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.

പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഘർഷാവസ്ഥ കാരണം സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്താനിരിക്കെയാണ് സ്ഫോടനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ