പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തുഅതിഞ്ഞാൽ: അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ എം ബി ബി എസ്  (ഡി എൻ ബി ) പി ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഇന്ത്യൻ പ്രസിഡണ്ടിൻ്റെ സ്വർണ്ണ മെഡലിന് അർഹയായ ഡോക്ടർ ഫൻസീറ ഇബ്രാഹിമിനും, വാർഡിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ തൻ ശീറ ജെബിൻ കെ. പി, ഖൻസ് അൽ ഹാദി കെ.കെ എന്നി വിദ്യാർഥികൾക്കും പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ വിദ്യാഭ്യാസ അവാർഡ്  ജില്ലാമുസ്ലിം ലിഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി വിതരണം ചെയ്തു.

ചടങ്ങിൽ  സി.എച്ച്. സുലൈമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഫസലു റഹ്മാൻ സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത്,എ ഹമീദ് ഹാജി, മുബറാക്ക് ഹസൈനാർ ഹാജി, തെരുവത്ത് മുസ്സഹാജി, എം.എം. മുഹമ്മദ് കുഞ്ഞി ഹാജി, പി.എം. ഫറൂഖ് ഹാജി, ബഷിർ  ചിത്താരി, പി. അബ്ദുൽ കരിം, ഖാലിദ് അറബിക്കാടത്ത്, കെ.കെ. അബൂബക്കർ, അഷറഫ് ഹന്ന, പി.എം ഫൈസൽ,റമീസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments