16 കാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിന തടവ് വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി

LATEST UPDATES

6/recent/ticker-posts

16 കാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിന തടവ് വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി
കാഞ്ഞങ്ങാട് :16 കാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിനെ കോടതി 18 വർഷം കഠിന തടവിന് ശിക്ഷിച്ചു.  40,000 രൂപ പിഴയും അടക്കണം.

പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ  കോടതി ജഡ്ജ് പി.എം.സുരേഷ് ആണ് ഇന്ന് ശിക്ഷ വിധിച്ചത്. 

23 മെയ് 24നും  അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും  പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പിതാവായ പ്രതി ഗൗരവതരമായ ലൈംഗിക പീഡനം നടത്തിയ കേസ്സിൽ ആണ് ശിക്ഷ.

ഇന്ത്യൻ ശിക്ഷ നിയമം 354(A)(1)(i) പ്രകാരം 3 വർഷം കഠിന തടവും, 10,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവും, പോക്സോ ആക്ട് 10 r/w 9 (l)(m)(p)പ്രകാരം 5 വർഷം വീതം കഠിന തടവും 10,000/ രൂപ വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം വീതം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്ത  കേസിലാണ്  കോടതി വിധി .   കേസ്സിന്റെ അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.വേലായുധൻ ആയിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക്  സ്പെഷ്യൽ  കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.  ഗംഗാധരൻ ഹാജരായി.

Post a Comment

0 Comments