സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം



ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരും. ഉപരിതല ഗതാഗതം നിതിൻ ഗഡ്കരിക്കും ധനകാര്യം നിർമല സീതാരാമനും തന്നെ ലഭിച്ചു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡക്കാണ് ആരോഗ്യവകുപ്പ്.


കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം - പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

Post a Comment

0 Comments