റീൽസ് എടുക്കുന്നതിനിടെ റിവേഴ്സ് ഗിയറിലാണെന്നറിയാതെ ആക്സിലേറ്ററിൽ ചവിട്ടി; യുവതിക്ക് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

റീൽസ് എടുക്കുന്നതിനിടെ റിവേഴ്സ് ഗിയറിലാണെന്നറിയാതെ ആക്സിലേറ്ററിൽ ചവിട്ടി; യുവതിക്ക് ദാരുണാന്ത്യം


 റീൽസ് എടുക്കുന്നതിനിടെ റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററിൽ ചവിട്ടി കാർ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂർവാ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. സുഹൃത്തിനൊപ്പമെത്തിയ യുവതി റീൽസ് എടുക്കുന്നതിനിടെയാണ്അപകടത്തിൽപ്പെട്ടത്.


കാർ പിന്നോട്ട് എടുക്കുന്നതിനിടെ കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. യുവതി അപകടത്തിൽപ്പെടുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രക്ഷാപ്രവർത്തകർക്ക്അപകടസ്ഥലത്തെത്താൻ ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments