അയോധ്യ: രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക സംഘത്തിലെ അംഗമായ ജീവനക്കാരന്‍ അബദ്ധത്തില്‍ വെടിയേറ്റുമരിച്ചു. സ്വന്തം തോക്കില്‍ നിന്ന് വെടിപൊട്ടിയാണ് 25കാരനായ ശത്രുഘ്‌നന്‍ വിശ്വകര്‍മ എന്ന സുരക്ഷാ ജീവനക്കാരന്‍ മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് സംഭവമെന്ന് ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോതേശ്വര്‍ ക്ഷേത്രത്തിന്റെ വിഐപി ഗേറ്റിനു സമീപം നിലയുറപ്പിച്ചിരുന്ന ജവാന്‍ ആയിരുന്നു ശത്രുഘ്‌നന്‍.
കഴിഞ്ഞവര്‍ഷം ആഗസ്ത് 25നും സമാനരീതിയില്‍ മറ്റൊരു സുരക്ഷാജീവനക്കാരന്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചിരുന്നു. 24കാരനായ കുല്‍ദീപ് തൃപാഠിയായിരുന്നു അന്ന് മരിച്ചത്.
0 Comments