ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി 65 നിര്യാതനായി. ഖത്തറിൽ വെച്ചാണ് നിര്യാതനായത്. ഇന്ന് രാവിലെ 10 മണി യോടെയായിരുന്നു മരണം. അസുഖ ബാധിതനായി ഒരു മാസ ത്തോളമായി ചികിൽസയിലായിരുന്നു. മതസാമൂഹിക സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായിരുന്നു. ജില്ലയിലെ പല ജീവകാരുണ്യ മേഘലകളകളിലുംമുൻപന്തിയിൽ നിന്നിരുന്ന വ്യക്തിത്വം. ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി വിടപറയുമ്പോൾ നഷ്‌ടമാകുന്നത് നൂറ് കണക്കിന് പേരുടെ കണ്ണീരൊപ്പിയ വ്യക്തിത്വം.
54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ, കാഞ്ഞങ്ങാട്ടെ ഹൈമ സിൽക്സ് തുടങ്ങിയ സ്ഥാപങ്ങളുടെ ചെയർമാനായിരുന്നു.
കെഎംസിസി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യു.വി. മുംതാസ്. ഏകമകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ.
0 Comments