ഉദുമ സ്കൂളിൽ റാഗിംങ് : ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്
Sunday, July 07, 2024
ഉദുമ ഗവൺമെന്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിംങ്ങ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും പരിക്കേൽപ്പിച്ചത്.
0 Comments