സയ്യദ് ഫസൽ കോയമ്മ തങ്ങൾ (ഖുറാ തങ്ങൾ) അന്തരിച്ചു

സയ്യദ് ഫസൽ കോയമ്മ തങ്ങൾ (ഖുറാ തങ്ങൾ) അന്തരിച്ചു

 



എ പി വിഭാഗം സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രസിഡണ്ടുമായിരുന്ന സയ്യിദ് ഉള്ളാൾ തങ്ങളുടെ മകനുമായ കുറത്തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (64) അന്തരിച്ചു. കാസർകോട് ജാമിയ സദിയ അറബിയ ജനറൽ സെക്രട്ടറിയാണ്. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന ഉള്ളാൽ തങ്ങളുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ  തിരഞ്ഞെടുത്തിരുന്നു.

ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും.

സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെ ക്രട്ടറി, എട്ടിക്കുളം താജുൽ ഉലമ എജ്യുക്കേഷണൽ സെന്റർ ജന.സെക്രട്ടറി തുടങ്ങിയ ചുമ തലകൾ വഹിച്ചുവരികയായിരുന്നു.


കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തിയത് കാരണമാണ് കുറാ തങ്ങളെന്ന പേരിൽ അറിയപ്പെട്ടത്.

സയ്യിദത്ത് ആറ്റ ബീവി ഭാര്യയാണ്. മക്കൾ: സയ്യിദ് അബ്ദുറഹ്‌മാന്‍ മശ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങള്‍, സയ്യിദത്ത് റുഫൈദ, സയ്യിദത്ത് സഫീറ, സയ്യിദത്ത് സകിയ്യ, സയ്യിദത്ത് സഫാ.


Post a Comment

0 Comments