അജാനൂർ: ചിത്താരി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർധിച്ച സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി എടുക്കണമെന്നും. പുത്തൻ പ്രതീക്ഷകളുമായി വരുന്ന വിദ്യാർത്ഥികളെ റാഗിങ് ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതുമാണ്. എം.എസ്. എഫ് ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇരയായ വിദ്യാർത്ഥിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവന്മെന്ന് എം.എസ്.എഫ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി ജംഷീദ് ചിത്താരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഇൻസാഫ് പാലായി, ജനറൽ സെക്രട്ടറി യാസീൻ മീനാപീസ് എന്നീ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. സമാനമായ രീതിയിൽ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപെട്ട സ്കൂൾ അധികൃതർ ജാഗ്രത കാണിക്കണമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
0 Comments