കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ നോര്‍ത്ത് ചിത്താരിയില്‍ സ്വകാര്യ ബസ്സിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം. വരദായനി ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുബസുകളും. അസീസിയ സ്‌കൂളിന് സമീപത്താണ് അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments