കാസർകോട്: ആദൂർ, പൊലീസ് സ്റ്റേഷൻ പരിധിയിലെ
അഡൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി.
സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന്റെ അതിർത്തിയിൽ പന്നിയെ പിടികൂടാൻ വച്ചതെന്നു കരുതുന്ന കെണിയിൽ കുരുങ്ങിയ നിലയിലാണ്വെ ള്ളിയാഴ്ച രാവിലെ പുലിയെ കണ്ടത്. പുലിയുടെ അലർച്ച കേട്ട് എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. വനപാലകർ
സ്ഥലത്തെത്തിയിട്ടുണ്ട്. പ്രായമുള്ള പുലിയാണ് കുരുക്കിൽ കുരുങ്ങിയതെന്നാണ് വനപാലകരുടെ നിഗമനം. അക്രമാസക്തനായ പുലി രക്ഷപ്പെടാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നു ആർ.ആർ.ടിയുടെ വിദഗ്‌ധ സംഘം മല്ലംപാറയിലേക്ക് തിരിച്ചിട്ടുണ്ട്. ആദൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് കീഴടക്കിയ ശേഷം മാത്രമേ പുലിയെ കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് വനംവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിട്ടുണ്ട്
0 Comments