നീലേശ്വരം; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് സ്കൂളിലെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്കൂളിൽ വച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ സുരേഷ് , പ്രിൻസിപ്പാൾ ബി നിഷ, പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ മജീദ് എന്നിവർ ചേർന്ന് മുൻസിപ്പൽ ചെയർപേഴ്സൺ ടിവി ശാന്തയ്ക്ക് തുക കൈമാറി. സ്റ്റാഫ് സെക്രട്ടറി പി. ശ്രീലത സീനിയർ അസിസ്റ്റൻഡ് ഇ.വി. പ്രതാപചന്ദ്രൻ, അധ്യാപകരായ എം.മോഹനൻ, അസ്ലം എം.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments