കാഞ്ഞങ്ങാട് : മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതിക്ഷേത്ര പാട്ടുത്സവം നവംബര്‍ 17 മുതല്‍ 22 വരെ നടക്കും.
വിവിധ ചടങ്ങുകളോടെയും കലാസാംസ്‌കാരിക പരിപാടികളോടെയുമാണ് ഉത്സവം നടക്കുക. ഉത്സവ നടത്തിപ്പിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ശശി മുട്ടത്തിനെ ചെയര്‍മാന്‍ ആയും നാരായണന്‍ മൂത്തലിനെ കണ്‍വീനര്‍ ആയും തിരഞ്ഞെടുത്തു. ഷിബു മൂത്തല്‍ ആണ് ട്രഷറര്‍. മനോഹരന്‍ മൂത്തല്‍ വൈസ് ചെയര്‍മാനും രമേശന്‍ മാടായി ജോയിന്റ് കണ്‍വീനറും ആണ്.
0 Comments