വിവാഹ ദിവസം വരന്‍ ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

വിവാഹ ദിവസം വരന്‍ ജീവനൊടുക്കി


 

വിവാഹ ദിവസം മുഹൂര്‍ത്തത്തിനു മുമ്പ് വരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.


ഇന്ന് വിവാഹം നടക്കാനിരിക്കെ ഓഡിറ്റോറിയത്തില്‍ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്‌റൂമില്‍ കയറിയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോള്‍ ബാത്‌റൂമിനുള്ളില്‍ കൈ ഞരമ്പുകള്‍ മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments