കാഞ്ഞങ്ങാട് മൂന്നുപേർ ട്രെയിൻ തട്ടി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മൂന്നുപേർ ട്രെയിൻ തട്ടി മരിച്ചു

 


കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 7. 30 ഓടുകൂടി ആണ് അപകടം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് കൂടി റെയിൽവേ ട്രാക്ക് മുറിച്ചു കിടക്കുകയായിരുന്നു സംഘം.  കാഞ്ഞങ്ങാട്ട് നടന്ന ഒരു കല്യാണ പരിപാടിയിൽ സംബന്ധിക്കാൻ വന്നവരാണ്. അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് എത്തിയ സംഘത്തിൽ 50 ഓളം പേരുണ്ടായിരുന്നു. ഇവരെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി ഹൊസ്ദുർഗ്ഗ് പൊലീസ് പറഞ്ഞു. ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മൂന്നുപേരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നുണ്ട്. 

Updation

കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്( 60), എയ്ഞ്ചൽ(30 ) എന്നിവരാണ് ആണ് മരിച്ചത്. 

Post a Comment

0 Comments