കാഞ്ഞങ്ങാട്: മത സാമൂഹ്യ സാസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തി ജനകീയനായിരുന്ന സെൻ്റർ ചിത്താരിയിലെ സി.കെ. കുഞ്ഞബ്ദുള്ള (55) നിര്യാതനായി. പരേതരായ കക്കൂത്തിൽ ഹസൈനാർ ഹാജിയുടെയും ദൈനബ ഹജുമ്മയുടെയും മകനാണ്. സെൻ്റർ ചിത്താരി ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. മുൻ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ തിരുവക്കോളി. മക്കൾ: അഹമ്മദ് റഹീസ് (വിദ്യാർത്ഥി),
മുഹമ്മദ് ലുത്ഫുറഹ്മാൻ (വിദ്യാർത്ഥി). സഹോദരങ്ങൾ; മുഹമ്മദ് കഞ്ഞി, കുഞ്ഞഹമ്മദ്, ഫാത്തിമ, ഖദീജ, കുഞ്ഞൈസ. ഖബറടക്കം സെൻ്റർ ചിത്താരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഏവരോടും ഏറെ സ്നേഹത്തോടെയും നർമ്മം കലർന്ന സംഭാഷണത്തിലൂടെയും ഇടപഴകിയിരുന്ന കുഞ്ഞബ്ദുള്ളയുടെ ആകസ്മിക നിര്യാണത്തിൽ തേങ്ങുകയാണ് ചിത്താരി പ്രദേശം.
0 Comments