യുവതിയെ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ



കാഞ്ഞങ്ങാട് : മട്ടന്നൂർ യുവതിയെ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാണിക്കോത്ത് മഡിയനിലെ സിനാൻ 23 ആണ് അറസ്റ്റിലായത്. 

ഇന്നലെ രാത്രി ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നേരത്തെ സിനാനും സുഹൃത്തിനുമെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.  മട്ടന്നൂർ സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിനിരയായത്.

 ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടന്നൂർ പൊലീസിൽ ആദ്യം പെൺകുട്ടി പരാതി നൽകി. 

മട്ടന്നൂർ പൊലീസ് ഹോസ്ദുർഗ് പൊലീസിന് കേസ്കൈമാറുകയായിരുന്നു.  പെൺകുട്ടി ഗർഭിണിയായ തായും പ്രതികൾ ഗർഭഛിദത്തിന് വിധേയമാക്കിയതായുമായിരുന്നു പരാതി. വീട്ടിൽ വെച്ചും മറ്റും പീഡിപ്പിച്ചെന്നാണ് പരാതി. 

പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെ ത്തിച്ചായിരുന്നു പീഡനം. പൊലീസ് കേസെടുത്തതോടെ പ്രതികൾ കാഞ്ഞങ്ങാട് നിന്നും മുങ്ങി. സിനാന്സഹായം ചെയ്തു നൽകിയ സുഹ്യത്തിനെ കണ്ടെത്താനായിട്ടില്ല.

Post a Comment

0 Comments