കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ സുവർണ്ണ ജൂബിലി ഉദ്ഘാടന മഹാ സമ്മേളനം പ്രൗഢമായി.
അമ്പതാണ്ടുകൾക്ക് മുമ്പ് കാഞ്ഞങ്ങാട്ടേയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം മഹല്ലുകളെ ഏകീകരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട സംയുക്ത മുസ്‌ലിം ജമാഅത്ത്, സുകൃതങ്ങൾ പെയ്തിറങ്ങിയ അരനൂറ്റാണ്ടിന്റെ പ്രൗഢമായ പാരമ്പര്യം നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടാണ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ സംയുക്ത ജമാഅത്തായ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത്, വിവിധ കർമ്മ പദ്ധതികൾ നടപ്പിലാക്കി സമുദായ പുരോഗതിക്ക് ചുക്കാൻ പിടിക്കുകയും കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഉണ്ടായിട്ടുള്ള നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും സമൂഹത്തെ പൊതുവിലും സമുദായത്തെ പ്രത്യേകിച്ചും ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സമൂഹത്തിന് കൃത്യമായ മാർഗ്ഗദർശനം നൽകുന്നതിനും സംയുക്ത ജമാഅത്തിന് സാധിച്ചിട്ടുണ്ട്.
ആസ്ഥാന മന്ദിരം വരുന്ന റമദാൻ കഴിയുന്നതിനകം പൂർത്തിയാക്കാനും, റമദാനിനു ശേഷം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ സെഷനുകൾ ഉൾപെടുത്തിയുള്ള ഐതിഹാസികമായ സുവർണ്ണ ജൂബിലി സമാപന മഹാ സമ്മേളന പരിപാടികൾ ആവിഷ്കരിക്കാനാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആലോചിക്കുന്നത്.
മെട്രോ മുഹമ്മദ് ഹാജി നഗറിൽ വെച്ച് നടന്ന സുവർണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനം പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആസ്ഥാന മന്ദിര പുനർനിർമ്മാണ ശിലാ സ്ഥാപന കർമ്മം നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, ശുഐബുൽ ഹൈതമി, പി എ ഉബൈദുള്ളാഹി നദ്‌വി, യു കെ മിർസാഹിദ് അൽ ബുഖാരി, ബിൽടെക് അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, കെ എം ഷംസുദ്ദീൻ, കെ ഇ എ ബക്കർ, എ ഹമീദ് ഹാജി, തുടങ്ങിയവർ പ്രഭാഷണം നടത്തി.
ബഷീർ വെള്ളിക്കോത്ത് സ്വാഗതവും എം കെ അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.
മൊയ്തീൻ കുഞ്ഞി പുല്ലൂർ ഖിറാഅത്ത് നടത്തി. മുബാറക് ഹാസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ ഹാജി, കെ ബി കുട്ടി ഹാജി, പി കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, കെ കെ അബ്ദുറഹ്മാൻ പാണത്തൂർ, താജ്ജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ, എം മൊയ്തു മൗലവി, സി മുഹമ്മദ് കുഞ്ഞി, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ റഹ്മാൻ പെരുമ്പട്ട, എ സി എ ലത്തീഫ് , എം കെ അബ്ദുൽ റഹ്മാൻ, സയ്യിദ് ഹുസൈൻ തങ്ങൾ, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments