പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

LATEST UPDATES

6/recent/ticker-posts

പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം



കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക്     ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലാണ് കോടതി വിധി പുറപ്പെടുവിച്ചു.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ജാമ്യത്തിൽ വ്യവസ്ഥയുണ്ട്. കണ്ണൂർ ജില്ല വിട്ട് പുറത്തുപോകാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശമുണ്ട്. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. 


അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് നേരത്തെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസത്തെ ജയിൽ ജീവിതത്തിന് ഒടുവിലാണ് ദിവ്യ ജാമ്യത്തിലിറങ്ങുന്നത്. 


അതേസമയം, ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിഎം നവീൻ ബാബുവിൻറ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. വിധിയിൽ ആശ്വാസമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പ്രതികരിച്ചു. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments