കാസർഗോഡ് മലബാറിലെ കല്യാണ വീടുകളിൽ നടക്കുന്ന ചടങ്ങുകൾ യാതൊരു സമയക്രമവും പാലിക്കാതെ നടക്കുന്നതുകൊണ്ട് കല്യാണ വീടുകളിൽ ഗാനമേള. ഒപ്പന.മറ്റു പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ എത്തുന്ന കലാകാരന്മാർ ഏറെ പ്രയാസപ്പെടുകയാണ്, ഈയൊരു സാഹചര്യത്തിൽ കലാകാരന്മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട്സ് സൊസൈറ്റി (ഉമ്മാസ് )കാസർഗോഡ് കല്യാണ വീടുകളിലെ കലാപരിപാടികൾക്ക് കൃത്യമായ സമയക്രമം കൊണ്ടുവരാൻ കഴിഞ്ഞ ജനറൽബോഡിയിൽ പ്രമേയം അവതരിപ്പിക്കുകയും ഉമ്മാസ് ജനറൽ ബോഡി പ്രമേയത്തെ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു, ഇതിനു വേണ്ടി ഉടനെ തന്നെ മലബാറിലെ മറ്റു കലാസംഘടന ഭാരവാഹികളെയും, പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ, ഓപ്പറേറ്റർ അസോസിയേഷൻ, പ്രോഗ്രാം കോഡിനേറ്റർമാർ തുടങ്ങി ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകരെയും ഒരുമിപ്പിച്ചുകൊണ്ട് വിപുലമായ യോഗം ചേരാനും എല്ലാവരുടെയും സഹകരണത്തോടുകൂടി നിയമം നടപ്പിലാക്കാനും തീരുമാനിച്ചു.
കാസറഗോഡ് തെരുവത്ത് ഉബൈദ് സ്മാരക കലാ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സലാം കലാസാഗർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മുഹമ്മദ്‌കോളിയടുക്കം അധ്യക്ഷത വഹിച്ചു.സീനിയർ കലാകാരൻ അസീസ് പുലിക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഹാരിഫ് എട്ടിക്കുളം പ്രമേയം അവതരിപ്പിച്ചു.ട്രെഷറർആദിൽ അത്തു. സെക്രട്ടറി ശാക്കിർ ഉദ്മ. സലീം ബേക്കൽ.ബഷീർ. സീ. എച്.ഖാലിദ് പള്ളിപ്പുഴ. സിവി മുഹമ്മദ്, ഇസ്മായിൽ തളങ്കര, സീന കണ്ണൂർ, ഹമീദ് ആവിയിൽ, മുഹമ്മദ് മൈമൂൺ നഗർ, അബ്ദുള്ള .കെകെ. അഷ്‌റഫ് പടന്ന, നവാസ് കാസറഗോഡ്, ഷാഫി പള്ളിപ്പുഴ മുരളി.സിദ്ധീഖ് പടന്ന, ഷുഹൈബ് കണ്ണൂർ, നിഷാദ് തായലങ്ങാടി, സമീർ, റഫീഖ് പടന്ന, ജുനൈദ് പടന്ന, ലത്തൂസ് പടന്ന, റാഷിദ് പള്ളിപ്പുഴ, രാജേഷ്, ഇല്യാസ് തങ്ങൾ, മുഹമ്മദ് റഫീഖ്, ബഷീർ മവ്വൽ, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. നിസാർ ബെദിര യോഗത്തിന് നന്ദി അറിയിച്ചു
0 Comments