കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നവംബര്‍ 30 ന് യുവ ഉത്സവ് സംഘടിപ്പിക്കും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നവംബര്‍ 30 ന് യുവ ഉത്സവ് സംഘടിപ്പിക്കും



കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍ പരീക്ഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ യുവതി യുവാക്കള്‍ക്ക് അവസരം. നവംബറില്‍ ജില്ലാതലങ്ങളില്‍ നെഹ്റു കേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവില്‍ ഈ വര്‍ഷം മുതല്‍ കലാസാംസ്‌കാരിക മത്സരങ്ങള്‍ക്ക് പുറമേ ശാസ്ത്രപ്രദര്‍ശനം കൂടി ഉള്‍പ്പെടുത്തി്. നവംബര്‍ 30 ന് കാഞ്ഞങ്ങാട് നെഹ്‌റു  കോളേജിലാണ്   യുവ ഉത്സവ് സംഘടിപ്പിക്കുന്നത്.


മത്സര ഇനങ്ങളില്‍ കവിത രചന, പെയിന്റിംഗ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രഭാഷണം എന്നീ വ്യക്തിഗതയിനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനവും ആണ്. സയന്‍സ് മേളയിലെ ഗ്രൂപ്പിനത്തില്‍ പരമാവധി അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. മേളയോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഏജന്‍സികള്‍ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിന്റെ ഭാഗമായി ഉണ്ടാകും. ഇതില്‍ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാന്‍ അവസരമുണ്ട്. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്  നെഹ്‌റു യുവ കേന്ദ്ര ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 14,15 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതല മത്സരത്തിലെ വിജയികള്‍ക്ക് 2025 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം 'മേരാ യുവഭാരത് ' മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവില്‍ പങ്കെടുക്കാന്‍ അവസംരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക്   7736426247.

Post a Comment

0 Comments