കാഞ്ഞങ്ങാട്ട് ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരിക്ക് അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരിക്ക് അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു



കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാരന്റെ തല എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എസ്.ഐ. റെജി കുമാര്‍, ഗ്രേഡ് എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ഇല്യാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാഴാഴ്ച മംഗ്‌ളൂരുവില്‍ നിന്നു പുറപ്പെട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനായ കൊല്ലം, ശക്തികുളങ്ങര സ്വദേശിയായ മുരളി (62)യാണ് അക്രമത്തിനു ഇരയായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാള്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന ഒരാളാണ് അക്രമം നടത്തിയത്. മദ്യലഹരിയില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് ചോദ്യം ചെയ്യുകയും കാഞ്ഞങ്ങാട്ട് ഇറക്കിവിടുകയും ചെയ്തതിലുള്ള വിരോധത്തിലാണ് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. പ്രതിയെ കണ്ടെത്താന്‍ യുവാവ് കയറിയ മംഗ്‌ളൂരു സ്റ്റേഷനിലെയും ഇറക്കിവിടപ്പെട്ട കാഞ്ഞങ്ങാട് സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പ്രത്യേക അന്വേഷണ സംഘം.

Post a Comment

0 Comments