ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ എന്നിവരടക്കം ഏഴുപേർക്ക് കെ.എസ് അബ്ദുല്ല മെമോറിയല്‍ പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്

LATEST UPDATES

6/recent/ticker-posts

ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ എന്നിവരടക്കം ഏഴുപേർക്ക് കെ.എസ് അബ്ദുല്ല മെമോറിയല്‍ പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്

 



ദുബായ്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് കെ.എസ്. അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന ‘ദി പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്’ പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നുള്ള പ്രവാസലോകത്തിലെ ബിസിനസ് ഐകോണുകളായ ഹംസ മധൂര്‍, ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, സമീര്‍ തളങ്കര ബെസ്റ്റ് ഗോള്‍ഡ്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് മരബല്‍, മുജീബ് മെട്രോ, ജമാല്‍ ബൈത്താന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. യു.എ.ഇയുടെ 53-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 23ന് അബു ഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന കെ.എസ്. അബ്ദുല്ല മെമോറിയല്‍ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് വിതരണം ചെയ്യും. കെ.എം.സി.സി നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, അറബ് പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments