കൊളവയൽ മഹൽ സ്ത്രീകൂട്ടായ്മ പി. പി നസീമ ടീച്ചർ അനുസ്മരണവും വാട്ടർകൂളർ സമർപ്പണവും നടത്തി

കൊളവയൽ മഹൽ സ്ത്രീകൂട്ടായ്മ പി. പി നസീമ ടീച്ചർ അനുസ്മരണവും വാട്ടർകൂളർ സമർപ്പണവും നടത്തി



അജാനൂർ : കൊളവയൽ മഹൽ,സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വനിതാലീഗ് ട്രഷറർ പി. പി നസീമ ടീച്ചർ അനുസ്മരണം കൊളവയൽ ദാറുൽ ഉലൂം മദ്രസ ഹാളിൽ വെച്ച് നടന്നു.

ജന്മനാട്  വനിതകൾക്ക് മാത്രമായി  നടത്തിയ പ്രാർത്ഥന സദസ് സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അനുസ്മരണത്തിൽ നിറഞ്ഞു കവിഞ്ഞ സദസ് ടീച്ചറുടെ ഓർമയിൽ കണ്ണീരിൽ മുങ്ങി


ദുആ മജ്ലിസിന് 

വനിതലീഗ്

കാസർഗോഡ്  ജില്ലാ സെക്രട്ടറിയും നിസ് വ കോളേജ് പ്രിൻസിപ്പലുമായ ആയിഷ ഫർസാന നേതൃത്വം നൽകി

വനിതലീഗ് സംസ്ഥാന സെക്രട്ടറി സാജിത ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. നിലപാടുകളുടെ രാജകുമാരിയായിരുന്നു പി.പി നസീമ ടീച്ചറെന്നും ഒരാളുടെ മുന്നിലും ആത്മാഭിമാനം പണയം വെക്കാതെ സംഘടനയ്ക്കകത്തും പുറത്തും സ്ത്രീകൾക്ക് വേണ്ടി പൊരുതിയ പെണ്ണൊരുത്തി. സ്ഥാനമാനങ്ങൾ കാണുമ്പോൾ സ്വയം മറന്നു പോകുന്നവർക്ക് പാഠമാകേണ്ട ജീവിതം. തന്നെ ബാധിച്ചിരിക്കുന്ന അർബുദത്തെ പോലും മനോവീര്യം കൊണ്ട് കീഴ്പ്പെടുത്തി മരണം വരെ പൊതു ജീവിതത്തിൽ സജീവമായവർ. ഇങ്ങനെയുള്ള നേതാക്കളുടെ അഭാവം സംഘടനയ്ക്കും സമുദായത്തിനും ഉണ്ടാക്കിയ നഷ്ടം നികത്താൻ മറ്റൊന്നു കൊണ്ടും ആവില്ല എന്നും പി.പി നസീമടീച്ചർ

അനുസ്മരണ പ്രസംഗത്തിൽ സാജിത ടീച്ചർപറഞ്ഞു


രണ്ട് കിഡ്‌നികളും നഷ്ടപ്പെട്ട് കിഡ്നി മാറ്റിവെക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന  ഇസ്ഹാഖ് ധനസഹായഫണ്ട് ചടങ്ങിൽ വെച്ച്  കൈമാറി,


നസീമടീച്ചറുടെ പേരിൽ നിസ്‌വ കോളേജിന് നൽകിയ വാട്ടർ കൂളർ സമർപ്പണം  വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി 'അഡ്വ:കുൽസു ടീച്ചർ നിർവഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ സാജിത ടീച്ചർ, ഷംല പാലക്കാട്‌

ജില്ലാ സെക്രട്ടറി ആയിഷ ഫർസാന

നസീമ ടീച്ചറുടെ സഹോദരങ്ങളായ 

മറിയം, സഫിയ, മൈമൂന, നഫീസ, ഫൗസിയ, ജമീല, റഷീദ, അസ്മ, ഷംസീന സുഹൃത്തുക്കൾ, നിസ്വവ കോളേജ് അദ്ധ്യാപകർ,വിദ്യാർത്ഥിനികൾ തുടങ്ങിയവർ 

പങ്കെടുത്തു


സകല മേഖലയിലും അടയാളപ്പെടുത്തലുകൾ സൃഷ്ടിച്ചു കടന്നുപോയ നസീമ ടീച്ചറുടെ നാമധേയത്തിൽ മിടുക്കിയായ വിദ്യാർത്ഥിയെ കണ്ടെത്തി വിദ്യാഭ്യാസ അവാർഡ് നൽകുമെന്നും അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും കുൽസു ടീച്ചർ പറഞ്ഞു,

ടീച്ചറുടെ വേർപാടിൽ വിതുമ്പുന്ന

ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ഖബർ സിയാറത്തും പ്രാർത്ഥനയും നടത്തി

Post a Comment

0 Comments