ലെന്‍സ്‌ഫെഡ് ബില്‍ഡ് എക്‌സ്‌പോ സമാപിച്ചു; കൂളിക്കാട് സെറാമിക്സ് ഹൗസിന്റെ 'മോട്ടോ' മികച്ച സ്റ്റാൾ

ലെന്‍സ്‌ഫെഡ് ബില്‍ഡ് എക്‌സ്‌പോ സമാപിച്ചു; കൂളിക്കാട് സെറാമിക്സ് ഹൗസിന്റെ 'മോട്ടോ' മികച്ച സ്റ്റാൾ




കാഞ്ഞങ്ങാട്: നിർമാണ മേഖലയിൽ അതിനൂതന സാങ്കേതികവിദ്യയും പുതു പുത്തൻ നിർമാണ രീതികളും ഉത്പന്നങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിൽ സംഘടിപ്പിച്ച ബില്‍ഡ് എക്‌സ്‌പോ സമാപിച്ചു.  

അതിമനോഹരമായ സ്റ്റാളുകളും സെമിനാറുകളും കഴിഞ്ഞ മൂന്ന്  ദിവസങ്ങളിലായി നടന്ന  എക്സ്പോയ്ക്ക്  നിറം പകരുന്നതായിരുന്നു.  ഏറെ ജനശ്രദ്ധ ആകർഷിച്ചതും മനോഹരമായതും കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക്സ് ഹൗസ് ഒരുക്കിയ Motto ടൈൽസ് ഗാലറിയുടെ സ്റ്റാൾ ആയിരുന്നു. 110 സ്റ്റാളുകളിൽ ഒന്നാം നേടിയ സ്റ്റാളും കൂളിക്കാട് സെറാമിക്സിന്റെ MOTTO  ടൈൽ ഗാലറി ആണ്. മികച്ച സ്റ്റാളിനുള്ള പുരസ്കാരം മോട്ടോ ഗ്രൂപ്പ് ഡയറക്ടർ വിജയ് ഗോയൽ, കൂളിക്കാട് സെറാമിക്സ് ഹൗസ് എം ഡി ഹബീബ് കൂളിക്കാട്, മാനേജർ മുസ്തഫ കെ പി എന്നിവർ ചേർന്ന് സ്വീകരിച്ചു.


Post a Comment

0 Comments