കാസർകോട്: റോഡപകടങ്ങള്‍ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും കാസര്‍കോട് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ദേശീയപാതയില്‍ സബ്കളക്ടര്‍, ജില്ലാ പോലീസ് മേധാവി ആര്‍.ടി.ഒ എന്നിവരുടെ നേത്വത്തില്‍ സംയുക്ത പരിശോധന നടത്തും. ഡിസംബര്‍ 17 മുതല്‍ പരിശോധന നടത്തി വരുന്നുണ്ട്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ദേശീയപാതയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ചു വരുന്ന നടപടികളെ കുറിച്ച് സംസാരിച്ചപ്പോഴാണ് സബ്കളക്ടര്‍ നടപടികള്‍ വിവരിച്ചത്. പുതുവര്‍ഷം പ്രമാണിച്ച് ഡിസംബര്‍ 31ന് മുഴുവന്‍ സമയവും സംയുക്ത സ്‌ക്വാഡ് പരിശോധന ഉറപ്പാക്കും. ദേശീയപാതയില്‍ പടന്നക്കാട് ഐങ്ങോത്ത് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നിര്‍മ്മാണ കമ്പനികള്‍ മറുപടി പറയണമെന്നും ഡൈവേര്‍ഷനുകള്‍ നല്‍കാത്തതും ഇടുങ്ങിയതുമായ പാതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷപമെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ സര്‍വ്വീസ് റോഡുകള്‍ പാര്‍ക്കിങ്ങിന് വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും റാണിപുരത്തേക്ക് രാവിലെയും വൈകീട്ടും എന്നപോലെ ഉച്ച സമയത്തും കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. പുലിയും കാട്ടുപോത്തും നാട്ടിലിറങ്ങുകയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ജനുവരി രണ്ടാം വാരത്തോടെ ആരംഭിക്കും. ജനുവരിയില്‍ ഡയാലിസിസ് നടത്തി തുടങ്ങാന്‍ സാധിക്കുമെന്നും ലക്ഷ്യ നിലവാരത്തിലുള്ള അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നതിന് ഭൗതിക സാഹചര്യം സജ്ജമായെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.
കാസർകോട് ജില്ലയിലെ പ്രത്യേക ദുര്‍ബല വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പദ്ധതിയയ ഓപ്പറേഷന്‍ സ്‌മൈലില്‍ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട നഗറുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വ്വെ നടപടികള്‍ പുരോഗമിച്ചു വരുന്നതായും കാസര്‍കോട് താലൂക്കില്‍ലെ നെല്‍ക്കള, പുലിക്കൂര്‍ നഗറുകളിലെ ഡിജിറ്റല്‍ സര്‍വ്വെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
0 Comments