പടന്നക്കാട് വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി

പടന്നക്കാട് വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി

 



കാഞ്ഞങ്ങാട് : ദേശീയ പാതയിൽ പടന്നക്കാട് ഐങ്ങോത്ത് ഇന്നലെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി. പടന്നക്കാട് കണിച്ചിറയിലെ കല്ലായിലത്തീഫിൻ്റെ മക്കളായ സൈൻറുമാൻ 10, ലഹക്ക് സൈനബ് 12 എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്. ഇന്ന് രാവിലെ 11 ന് സിയാറത്തിങ്കര ഖബർസ്ഥാനിലായിരുന്നു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം നടന്നത്. രാവിലെ കുറച്ച് സമയം പൊതു ദർശനത്തിന് വെച്ചു. തുടർന്ന് സംസ്ക്കാരനടപടികൾ ആരംഭിച്ചു. 

കണ്ണീരോടെയാണ് നാട് മക്കൾക്ക് യാത്രയയപ്പ് നൽകിയത്.രാജാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലഹക്ക് സൈനബ്, തെരുവത്ത് ജി. എൽ. പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സൈൻ റുമാൻ. പിതാവ് ലത്തീഫ് ജപ്പാനിലാണുള്ളത്. 

ജില്ലാ സ്കൂൾ കലോൽസവത്തിൽ ഒപ്പന മൽസരത്തിൽ ലഹക്ക് സൈനബ് പങ്കെടുത്ത് ടീം  സംസ്ഥാനതലത്തിൽ മൽസരിക്കാൻ യോഗ്യത നേടിയിരുന്നു. പുതുവർഷത്തിൽ ജനുവരി 4 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോൽസവൽ മൽസരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് ആഗ്രഹം ബാക്കിയാക്കി ലഹക്ക് സൈനബ് മടങ്ങിയത്. 

Post a Comment

0 Comments