സംസ്ഥാന ഭിന്നശേഷി കായിക മേളയിൽ മെഡൽ നേടിയവരെ അനുമോദിച്ചു

സംസ്ഥാന ഭിന്നശേഷി കായിക മേളയിൽ മെഡൽ നേടിയവരെ അനുമോദിച്ചു



കാഞ്ഞങ്ങാട്: സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ ബല്ലാ കടപ്പുറത്തെ മുഹമ്മദ് അബ്റാർ, ഫാത്തിമത്ത് സുഹൈറ , ഷാനിബ എന്നിവരെ ജിൻസസ് ബല്ലാ ബീഡി മുക്ക് പ്രവർത്തകർ അനുമോദിച്ചു. ബല്ലാ കടപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ബല്ലാകടപ്പുറം മുസ്ലിം

ജമാഅത്തു പ്രസിഡന്റ എംകെ അബൂബക്കർ ഹാജി ഉപഹാരം നൽകി. മുസ്ലിം ലീഗ് സമസ്ഥാന സമിതി അംഗം എം.പി  ജാഫർ ചടങ്ങ് ഉൽഘടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ്  സെക്രട്ടറി സി കെ റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് മെമ്പർമാരായ ഹാരിസ് എം പി ,ഇസ്മായിൽ പാലാട്ടു, സാബിർ കെ സി , സി പി  റഹ്മാൻ, അസ്‌ലം കെ എച്ച് , കിളർ എ കെ, റാഷിദ്‌ എ കെ ,സമദ് കെ എച്ച് ,ഹകീം എം പി, സുബൈർ എം പി,  ആഷിക് എ വി  എന്നിവർ പങ്കെടുത്തു. ക്ലബ്‌ യു എ ഇ  കമ്മിറ്റി അംഗം നാസർ സിങ്കപ്പൂർ നന്ദിയും പറഞ്ഞു


Post a Comment

0 Comments