കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ പി സ്കൂൾ 49-ാം വാർഷികാഘോഷം നടന്നു

കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ പി സ്കൂൾ 49-ാം വാർഷികാഘോഷം നടന്നു



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ പി സ്കൂൾ 49-ാം വാർഷികാഘോഷം നടന്നു. വാർഡ് കൗൺസിലർ സി.കെ.അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാനും , പി ടി എ പ്രസിഡ ണ്ടുമായ സി എച്ച്‌ നജ്മുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് എ ഇ ഒ മിനി ജോസഫ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ പി കെ സുബൈർ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും , സ്കൂൾ മാനേജർ പി.കെ. സുബൈർ സർട്ടിഫിക്കേറ്റ് വിതരണവും നടത്തി. മികച്ച ഡയറിക്കുള്ള ഉപഹാരം സി എച്ച് അഹമ്മദ് കു ഞ്ഞി ഹാജി യും , മികച്ച വായനക്കുറിപ്പിനുള്ള ഉപഹാരം മാനേജിംങ് കമ്മിറ്റി ജനറൽ സെകട്ടറി സി എച്ച് മുസ്തഫയും, ഇന്റർനാഷണൽ തയ്‌ക്കൊണ്ടോയിൽ കേരളത്തിനുവേണ്ടി സ്വർണം മെഡൽ നേടിയ സ്വാലിഹ് ബിൻ ഷമീറിനുള്ള അനുമോദനം മാനേജിങ് കമ്മിറ്റി ട്രഷറർ എൽകെ ഇബ്രാഹിം  നിർവഹിച്ചു.. വാർഡ് കൗൺസിലർ റസിയ ഗഫൂർ ,  ഹോസ്ദുർഗ്ഗ് ബി പി സി ഡോക്ടർ കെ വി രാജേഷ്, പികെ അബ്ദുള്ളക്കുഞ്ഞി ഹാജി, മദർ പിടിഎ പ്രസിഡണ്ട് സി എച്ച് റസീന , മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുൽജലീൽ ,  മാനേജിങ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞി എൽ , സെക്രട്ടറി ഷാഹുൽഹമീദ്, സീനിയർ അസിസ്റ്റന്റ് സുജ ടീച്ചർ, എസ് ആർ ജി കൺവീനർ നിത്യ ടീച്ചർ, സ്വാഗതസംഘം വൈസ് ചെയർമാൻ എം അബൂബക്കർ ഹാജി , സി കെ സിദ്ദിഖ്,  കെ കരീം തൊയ്ബ , എം എ നൗഷാദ്,  മജീദ് മാഹിൻ ,  എം എ റഷീദ് , സി എച്ച് അബ്ദുൽ കരീം ഹാജി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനധ്യാപകൻ രാജീവൻ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments