അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ പുതിയ കമ്മിറ്റി നിലവിൽ വന്നു



കാഞ്ഞങ്ങാട്: അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ  2025-2027 പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹമീദ് കെ മൊവ്വൽ വീണ്ടും പ്രസിഡൻ്റായും ജനറൽ സെക്രട്ടറിയായി ഖാലിദ് അറബിക്കാടത്തിനേയും ട്രഷറര്‍ മട്ടൻ മൊയ്‌തീൻ കുഞ്ഞിയേയും, സീനിയർ വൈസ് പ്രസിഡന്റ് ഷൌക്കത്ത് കോയാപള്ളിയേയും തെരഞ്ഞെടുത്തു.

എലൈറ്റ് മൊയ്‌ദീൻ കുഞ്ഞി, റമീസ് മട്ടൻ, തസ്‌ലീം ബടക്കൻ, കരീം കപ്പണക്കാൽ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാർ. റഫീഖ് കല്ലായി, അഷ്‌റഫ്‌ ചോട്ടാ, ശിഹാബ് ടിപി, അഷ്‌റഫ്‌ ടിപി, തുടങ്ങിയവർ ജോയിൻ സെക്രട്ടറിമാർ.

അതിഞ്ഞാൽ മജ്ലിസ് റെസ്റ്റാറൻ്റിൽ ഹമീദ് മൗവ്വലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി.എം ഫാറൂഖ് ഹാജി ഉൽഘാടനം ചെയ്‌തു. 1999 വർഷം രൂപീകൃതമായ ക്ലബ്ബ് സ്പോർട്സിനോടൊപ്പം തുടർന്ന് വരുന്ന ജീവകാരുണ്യ പ്രവർത്തനം അഭിനന്ദനീയമാണെന്ന് അദ്ധേഹം പറഞ്ഞു.

റഹ്മാൻ ബഹ്റൈൻ, അഷറഫ് ബച്ചൻ ദുബൈ,ടി.പി അബ്ദുല്ല ഷാർജ, ഗഫൂർ ഷാർജ,അബ്ദുല്ല കുഞ്ഞി ബഹ്റൈൻ, ഗഫൂർ അഞ്ചില്ലത്ത് ഷാർജ,സലീം ഹുസൈൻ ഖത്തർ, ശിഹാബ് ഖത്തർ, നൗഷാദ് അബുദാബി, അബ്ദുൽ ഖാദർ കണ്ണൂർ, യൂസഫ് കോയാപ്പള്ളി , നാസർകോയാപ്പള്ളി, റഹീം മലേഷ്യ, അബ്ദുൽ റസാഖ്, ശുക്കൂർ തലശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഖാലിദ് അറബിക്കടത്ത് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments