പയ്യന്നൂര്‍: സൈലന്‍സര്‍ മോഡിഫൈ ചെയ്ത് വന്‍ ശബ്ദം ഉണ്ടാക്കി മൊറാഴലിലെ നാട്ടുകാര്‍ക്കു ശല്യമായി തീര്‍ന്ന ആഡംബര ബൈക്ക് പിടികൂടി. പാപ്പിനിശ്ശേരി സ്വദേശിയായ യുവാവും കൂട്ടുകാരനുമാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെ വെള്ളിക്കീല്‍ ഭാഗത്തു നിന്നാണ് ബൈക്ക് എത്തിയത്. ശബ്ദശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സംഘടിതരായി ബൈക്ക് തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ കെ.പി ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷമേ ബൈക്ക് വിട്ടു കൊടുക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
0 Comments