ചെർക്കള ബേവിഞ്ച കുന്നിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ന്യു മുംബൈയിൽ നിന്നു കണ്ണൂർ കണ്ണപുരത്തേക്കു സി എൻ ജി കാറിൽ പോവുകയായിരുന്നു ഇവർ. ചെർക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറിൽ നിന്നു പുക ഉയരുന്നതു കണ്ട ഇഖ്ബാൽ അഹമ്മദ് കുട്ടി പെട്ടെന്നു കാർ നിർത്തി അതിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണർത്തി കാറിൽ നിന്നു പുറത്തിറക്കുകയായിരുന്നു. തിരക്കിട്ട് കാറിൽ നിന്നിറങ്ങിയതിനാൽ കൈയിൽ കരുതിയിരുന്ന പണവും മബൈൽ ഫോണുകളും ക്യാമറയും മറ്റും കത്തി നശിച്ചുവെന്നു പറയുന്നു.
കത്തി നശിച്ചവയിൽ 62,500 രൂപയും നാലുപവൻ സ്വർണ്ണാഭരണവും രണ്ടു മൊബൈൽ ഫോണും ക്യാമറയുമുണ്ടെന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
0 Comments