നട്ടുച്ചക്ക് ഇരുട്ട് പടർത്തി വേദനയിൽ കുതിർന്ന് മാണിക്കോത്ത് ഗ്രാമം. സ്കൂൾ അവധി ആഘോഷിച്ചു സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുപാട് പ്രതീക്ഷകൾ നാംപെടുക്കുന്ന പ്രായത്തിൽ തെളിഞ്ഞു നിൽക്കുന്ന നീല ജലാശയത്തിലേക്കു എടുത്തു ചാടിയ കുരുന്നുകൾ മരണത്തിലേക്ക് ആണ്ടിറങ്ങിയപ്പോൾ ഒരു നാട് മുഴുവൻ കണ്ണീരിൽ ആണ്ടു പോയി.
ഇന്നലെയായിരുന്നു നാടിനെ കണ്ണീഴിലാത്തിയ സംഭവം. മാണിക്കോത്ത് പഴയ പള്ളിയോട് ചേർന്നുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. അഫ്നാസും, ഹാഷിമും, അൻവറും കളിക്കൂട്ടുക്കാരാണ്. ഹാഷിമിന്റെ രണ്ട് കുഞ്ഞനുജന്മാരും അഫ്നാസുമാണ് കുളകരയിയിലെത്തിയത് ഹാഷിമും, അഫ്നാസും, അൻവറും കുളത്തിൽ ഇറങ്ങിയെങ്കിലും ഹാഷിമിന്റെ ഇളയ സഹോദരൻ കരയിൽ നിന്നും മറ്റു മൂന്ന് പേരും മുങ്ങുന്നത് കണ്ടപ്പോഴാണ് നിലവിളിച്ചു സമീപ വാസികളെ വിവരമറിയിച്ചത്. നാട്ടുകാർ മൂന്ന് കുട്ടികളെയും ഉടനെതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ കഠിന ശ്രമത്തിനിടയിലും അഫ്നാസിന്റെയും , അൻവറിന്റെയും ഹൃദയമിടിപ്പ് പൂർണ്ണമായും മെല്ലെ മെല്ലെ നിലച്ചു. ഹാഷിം മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം മകൻ കുളത്തിനടിയിൽ ഉണ്ടെന്ന വിവരമറിയാതെ മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് ചീറിപാഞ്ഞ അസീസ് പിന്നീടാണ് അറിയുന്നത് തന്റെ മകനും കുളത്തിൽ ഉണ്ടായിരുന്നു എന്ന വിവരം. മുസ്ലിം ലീഗ് മടിയൻ വാർഡ് ട്രഷററും ജീവ കാരുണ്യ പ്രവർത്തകനുമാണ് മരണപ്പെട്ട അഫ്നാസിന്റെ പിതാവ് അസീസ് പാലക്കി.
ദുഃഖം കടിച്ചിറക്കിയാലും ഇറങ്ങാത്ത മനസ്സുകൾ മരവിച്ചു പോയ അവസ്ഥ.
വേദനകൊണ്ട് പുളയുന്ന മാതാപിതാക്കളെയും, ബന്ധു മിത്രാതികളെയും സാന്ത്വ നപ്പെടുത്താൻ കഴിയാത്ത സുഹൃത്തുക്കളും നാട്ടുകാരും.
കളിക്കൊഞ്ചലിൽ ആഘോഷ തിമിർപ്പിൽ മരവിച്ചു പോയ ശരീരം. കഠിനമായ ഈ വേദന സഹിച്ചു കൊണ്ടിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ വാക്കുകലില്ലാതെ നെടുവീർപ്പിടാൻ മാത്രം കഴിയുന്ന അവസ്ഥ.
സ്കൂൾ അവധി ആഘോഷിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ നമ്മുടെ കണ്ണും കാതും മനസ്സും എപ്പോഴും ഉണ്ടാകണം എന്ന ഗുണ പാഠം കൂടി ഈ അവസരത്തിൽ ഉണർത്തുന്നതുന്നത് സന്ദർഭോചിതമായി പറയാൻ പറ്റുമോ എന്ന് അറിയില്ല.
നൊമ്പരം കൊണ്ട് പിടയുന്ന ആ മനസ്സുകൾക്ക് സർവശക്തൻ ക്ഷമയും സ്ഥര്യവും നൽകി അനുഗ്രഹിക്കണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഇത്തരം അപകടങ്ങളിൽ നിന്നും നമ്മൾ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ...
മഴയും ജലപ്രവാഹവും ജലായശങ്ങളും എല്ലാം കണ്ണിനു കുളിര് പകരുന്ന കാഴ്ചകൾ തന്നെ ഒപ്പം തന്നെ ഇതിലെല്ലാം പിന്നിലുള്ള അപകട സാധ്യതകളും ഓർത്തു വെക്കണം.
മുമ്പ് കാലങ്ങളിൽ പല സ്ഥലങ്ങളിലും പള്ളി കുളങ്ങൾ ധാരാളം കണ്ട് വരുന്നു. അന്ന് പള്ളികളിലെ വുളു ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളത്തിന്റെ ആവശ്യകത അങ്ങനെ നിർവഹിക്കാം. എന്നാൽ ഇന്ന് പള്ളിക്കുളങ്ങൾ ഇല്ലാതെ തന്നെ മറ്റ് വിധത്തിൽ ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ഉണ്ട്.
അതുകൊണ്ട് അനാവശ്യ പള്ളിക്കുളങ്ങൾ നികത്തി ആ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് കൂടെ എന്ന് ചിന്തിച്ചു പോവുകയാണ്.
അല്ലാഹുവിന്റെ അലങ്കനീയമായ വിധിക്ക് ഉത്തരം നൽകി വിട പറഞ്ഞു പോയ കുഞ്ഞോമനകൾക്ക് അള്ളാഹു അർഹമായ സ്വർഗീയ ആരാമം നൽകി അനുഗ്രഹിക്കട്ടെ : ഒപ്പം കഠിനമായ നൊമ്പരം കൊണ്ട് പിടയുന്ന മാതാപിതാക്കൾക്ക് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ.
സ്വന്തം പൊന്ന് മോൻ അപകടത്തിൽ പെട്ട് എന്നറിയാതെ മറ്റ് കുട്ടികളെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ മുഴുകിയ പിതാവ് അസീസ് എന്ന മനുഷ്യ സ്നേഹിയെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ മനസ്സ് നീറി പിടയുകയാണ്.
ചിറകറ്റു വീണ ചിത്ര ശലഭങ്ങൾ മറക്കമുറ്റും മുൻപേ ചിറകറ്റു വീണു. സ്വർഗ്ഗ തോപ്പിലെ പൂക്കളായി പിറകിലെത്തുന്ന മാതാപിതാക്കൾക്ക് സ്വർഗത്തിലേക്കുള്ള വഴി കാട്ടികളായി മാറട്ടെ...
എഴുത്ത്: ബഷീർ ചിത്താരി
0 Comments