മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്


 കർണാടക ബണ്ട്വാൾ കംബോഡിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദുൾ റഹീമിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇയാളെ മം​ഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്തന്നെ കൊല്ലപ്പെട്ടു. സംഭവത്തിൽ ശക്തമായ അന്വേഷണം നടക്കുന്നതായും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും മം​ഗ്ലൂരു പൊലീസ് അറിയിച്ചു.


Post a Comment

0 Comments